തെക്കന്‍ ചൈനാ കടലിലും പസഫിക്കിലും അസ്വസ്ഥത സൃഷ്ടിക്കുന്ന ചൈനയുടെ കഴിവുകേടുകള്‍ പുറത്തുവരുന്നു. നാവിക മേഖലയിലെ ഗുണനിലവാരമില്ലാത്ത കപ്പലുകളും അന്തര്‍വാഹിനികളുമാണ് അന്താരാഷ്ട്ര സൈനിക രംഗത്ത് പരിഹാസ്യമായി മാറുന്നത്. നിരന്തരം തകരാറിലാകുന്ന അന്തര്‍വാഹിനികളാണ് ചൈനയുടേതെന്നാണ് പുറത്തുവരുന്ന വിവരം. നിര്‍ബന്ധിത സൈനിക സേവനമായതിനാല്‍ സമുദ്രത്തില്‍ പെട്ടുപോകുന്ന നാവികര്‍ പരാതിപോലും ഉന്നയിക്കാതെ ജോലിചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം നിരവധി അന്തര്‍ വാഹിനി അപകടങ്ങളാണ് ചൈനാ കടലില്‍ സംഭവിച്ചത്. അന്തര്‍വാഹിനികള്‍ക്കൊപ്പം കപ്പലുകളുടേയും യുദ്ധവിമാനങ്ങളുടേയും തകര്‍ച്ചയും അടിക്കടി സംഭവിക്കുകയാണ്. ചൈനയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ലെന്നാണ് അമേരിക്കയുടെ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. തെക്കന്‍ ചൈനാ കടലില്‍ തായ്വാനെ നിരന്തരം ഭീഷണിപ്പെടുത്തിയാണ് ചൈന കയ്യൂക്ക് തുടരുന്നത്. അതേ സമയം പസഫിക്കില്‍ ജപ്പാനേയും ഇന്തോനേഷ്യയേയും വിയറ്റ്നാ മിനേയും ബ്രൂണേയേയും ചൈന വെറുതെ വിടുന്നില്ല. സമുദ്രങ്ങളില്‍ അനാവശ്യ പട്രോളിംഗ് വഴി മത്സബന്ധന ബോട്ടുകളെ തടയുന്നതും തൊഴിലാളികളെ തടവിലാക്കുന്നതും പതിവാണ്. ഇതിനെതിരെ ക്വാഡ് സഖ്യം നീങ്ങുന്നത് തടയാന്‍ കൂടുതല്‍ നാവികസേന യെയാണ് ചൈന നിയോഗിച്ചിട്ടുള്ളത്.
#China #submarine #accident
0 Comments