Rajnath, Gadkari inaugurate emergency landing strip for IAF planes on national highway in Barmer

Rajnath, Gadkari inaugurate emergency landing strip for IAF planes on national highway in Barmer

കേന്ദ്രമന്ത്രിമാര്‍ സഞ്ചരിച്ചിരുന്ന എസി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് സൈനിക യാത്രാവിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ ദേശീയ പാതയില്‍ അടിയന്തരമായി ഇറക്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റോഡ് ഹൈവെ മന്ത്രി നിതിന്‍ ഗഡ്കരിയും സഞ്ചരിച്ച വിമാനമാണ് അടിയന്തരമായി ഇറക്കിയത്.എന്നാല്‍ ഗൗരവമായ പ്രശ്നമൊന്നുമായിരുന്നില്ല വിമാനത്തിന്. പകരം അടിയന്തര സാഹചര്യങ്ങളില്‍ സൈനിക വിമാനങ്ങള്‍ക്കുളള എയര്‍സ്ട്രിപ്പുകളായി ദേശീയ പാതയെ ഉപയോഗിക്കുന്നതിനുളള ഗുണനിലവാര പരിശോധനയായിരുന്നു നടന്നത്. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം വായുസേന മേധാവി ആര്‍കെഎസ് ഭദൗരിയയും ഉണ്ടായിരുന്നു.
ഹെര്‍ക്കുലീസ് യുദ്ധവിമാനത്തിന് പിറകെ ജാഗ്വാര്‍, സുഖോയ് പോലെയുളള യുദ്ധവിമാനങ്ങളും ദേശീയപാതയിലിറക്കി. വിമാനം സുരക്ഷിതമായി ഇറക്കുന്നത് കാണാന്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ കുറച്ചാളുകള്‍ ഹൈവേയോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്നു.ആഗ്രലക്നൗ ദേശീയപാത ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി 12 ദേശീയപാതകള്‍ ഇത്തരത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യത്തേതാണ് ബാര്‍മെറിലെ ദേശിയപാത 925എയിലെ മൂന്ന് കിലോമീറ്റര്‍ റോഡ്. സാധാരണ ഗതാഗതത്തിനാണ് ദേശീയപാതകളെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഇവ വ്യോമസേനാ വിമാനങ്ങള്‍ക്കായി ഉപയോഗിക്കും. ആ സമയം സര്‍വീസ് റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവയ്ക്ക് പുറമേ അടിയന്തര സാഹചര്യം നേരിടാന്‍ കുന്താപുര, സിംഗ്ഘാനിയ, ബഖാസ ഗ്രാമം എന്നിവിടങ്ങളിലും ഹെലിപാടുകളും നിര്‍മ്മിച്ചിട്ടുണ്ട്.
#defencenews #keralakaumudinews #emergencylandingstrip

rajnath singhnitin gadkarinational highway

Post a Comment

0 Comments