മിസ് സൗത്ത് ഇന്ത്യ 2021, മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത ഇപ്പോഴുംഉള്‍ക്കൊള്ളാനാകാതെയാണ് സുഹൃത്തുക്കള്‍. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. എന്നാല്‍ മരണത്തിലേക്കുള്ള അവസാന യാത്രക്ക് മുമ്പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് ആരാധകരും സുഹൃത്തുക്കളും. 'പോകാനുള്ള സമയമായി' ഇറ്റ്സ് ടൈം ടു ഗോ എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. വിശ്വസിക്കാനാകുന്നില്ലെന്നും ഇത് ഒരുപാട് നേരത്തെയാണെന്നുമാണ് അന്‍സിയുടെ മരണത്തില്‍ ദുഃഖം പങ്കുവെച്ച പലരും അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. റാംപിലെ ഇരുവരുടെയും സൗഹൃദം മരണത്തിലും ഒരുമിച്ചപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. 2019 മിസ് കേരളയും മോഡലുമായ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. മിസ് കേരള സൗന്ദര്യ മത്സരത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. പരിശീലന നാളുകളില്‍ ഇരുവരുടെയും സൗഹൃദം കൂടുതല്‍ ദൃഢമായി. കോവിഡ് കാലത്തും അടുത്ത സൗഹൃദം ഇരുവരും കാത്തു സൂക്ഷിച്ചിരുന്നു. പല പരിപാടികളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തു. അത്തരത്തില്‍ ഒരു ഫാഷന്‍ പരിപാടിയില്‍ പങ്കെടുക്കാനായിട്ടാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. അതേസമയം, മുന്‍ മിസ് കേരള അന്‍സി കബീര്‍ വാഹനാപകടത്തില്‍ മരിച്ച വിവരമറിഞ്ഞ മാതാവ് റസീന (48)കുഴഞ്ഞു വീണു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവ് കബീര്‍ വിദേശത്താണ്. ആറ്റിങ്ങല്‍ ആലങ്കോട്, പാലാകോണം അന്‍സി കൊട്ടേജിലാണ് അന്‍സിയും മാതാവും താമസിച്ചിരുന്നത്. അന്‍സിയുടെ പോസ്റ്റ്മാര്‍ട്ടം നടപടിക്കായി ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കബീര്‍ റസീന ദമ്പതികളുടെ ഏകമകളാണ് മിസ് കേരള വിജയിയായ അന്‍സി കബീര്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
#MissKeralaAccident #Accidentdeath #KeralaKaumudinews
0 Comments